ഓഡ് കൂട്ടക്കൊല: 23 പേര്‍ കുറ്റക്കാര്‍

അഹമ്മദാബാദ്‌| WEBDUNIA|
PRO
PRO
ഗോധ്ര ട്രയിന്‍ തീവയ്പിനെത്തുടര്‍ന്ന് ഓഡ്‌ ഗ്രാമത്തില്‍ 23 പേരെ കൂട്ടക്കൊലചെയ്ത കേസില്‍ 23 പേര്‍ കുറ്റക്കാരാണെന്ന്‌ പ്രത്യേകകോടതി കണ്ടെത്തി. 23 പേരെ കോടതി വെറുതെ വിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ പിന്നീട്‌ പ്രഖ്യാപിക്കും.

സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. 47 പേര്‍ക്കെതിരെയായിരുന്നു പ്രോസിക്യൂഷന്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. ഇതില്‍ ഒരാള്‍ വിചാരണയ്ക്കിടെ മരിച്ചു. 150 സാക്ഷികളെയാണ് വിസ്തരിച്ചത്. 170 ഓളം രേഖകള്‍ കോടതിയില്‍ ഹാജരാക്കി.

2002 മാര്‍ച്ച്‌ ഒന്നിനാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്‌. ഗോധ്ര ട്രെയിന്‍ തീവയ്പിനെ തുടര്‍ന്ന്‌ ഓഡ്‌ ഗ്രാമത്തിലെ പിര്‍വാലിയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും കുട്ടികളുമടക്കം 23 പേരെ തീവച്ചു കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :