ഒളിച്ചുകടക്കല്‍: ഹബീബ് ജയില്‍ മോചിതനായി

ജയ്‌പൂര്‍| WEBDUNIA|
സൌദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ചതിന് ജയിലില്‍ അടയ്ക്കപ്പെട്ട ഹബീബ് ഹുസൈന്‍ ജയില്‍ മോചിതനായി. കോടതി ജാമ്യം അനുവദിച്ചതിന്‍റെ രേഖകള്‍ ജയില്‍ അധികൃതര്‍ക്ക് ലഭിച്ച ശേഷം ശനിയാഴ്ചയാണ് ഹബീബിന് ജയിലില്‍ നിന്ന് പുറത്തുവരാന്‍ കഴിഞ്ഞത്.

ജയ്‌പൂരിലെ ഒരു പ്രാദേശിക കോടതി ഹബീബിന് കഴിഞ്ഞ വ്യാഴാഴ്ച തന്നെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും സങ്കനര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യ ഉത്തരവ് ലഭിക്കാത്തതിനാല്‍ അന്നുതന്നെ ജയില്‍ മോചിതനാകാന്‍ ഹബീബ് ഹുസൈന് കഴിഞ്ഞിരുന്നില്ല.

സൌദി അറേബ്യയിലേക്ക് തിരിച്ചുപോകുന്നതിനെക്കുറിച്ച് ഇനി ആലോചിക്കുന്നതേയില്ലെന്നും നാട്ടില്‍ നിരിച്ചെത്താന്‍ കഴിഞ്ഞതില്‍ ദൈവത്തോട് നന്ദിയുണ്ടെന്നും ജയില്‍ മോചിതനായ ശേഷം ഹബീബ് പ്രതികരിച്ചു. ഉത്തര്‍‌പ്രദേശിലെ വീട്ടിലേക്ക് ബന്ധുക്കള്‍ക്കൊപ്പം ഹബീബ് പോവുകയും ചെയ്തു.

സൌദി അറേബ്യയിലെ മദീന വിമാനത്താവളത്തില്‍ ക്ലീനര്‍ തസ്തികയില്‍ ജോലിചെയ്തു വരികയായിരുന്നു ഹബീബ് ഹുസൈന്‍. ഇക്കഴിഞ്ഞ ഡിസംബര്‍ 25നുള്ള എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ടോയ്‌ലറ്റില്‍ നിന്നാണ് ഹബീബിനെ പൊലീസ് പിടികൂടുന്നത്. ഹബീബിന്‍റെ പക്കല്‍ ടിക്കറ്റോ മതിയായ യാത്രാരേഖകളോ ഇല്ലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :