മല്‍‌സരങ്ങള്‍ ജയ്പൂരില്‍ നിന്ന് മാറ്റുമെന്ന് മോഡി

PRO
ഐ‌പി‌എല്‍ ട്വന്‍റി 20 മല്‍‌സരങ്ങള്‍ ജയ്പൂരില്‍ നടത്താന്‍ സര്‍ക്കാ‍ര്‍ അനുവദിച്ചില്ലെങ്കില്‍ പുതിയ വേദികള്‍ നിശ്ചയിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഐ‌പി‌എല്‍ ചെയര്‍മാന്‍ ലളിത് മോഡി ഭീഷണി മുഴക്കി. തനിക്കെതിരെ ഫയല്‍ യ്ത എഫ്‌ഐ‌ആര്‍ രാഷ്ട്രീയ പ്രേരിതമാണെന്നും മോഡി തുറന്നടിച്ചു.

മല്‍‌സരങ്ങളുടെ വേദി നിശ്ചയിക്കാന്‍ ഐ‌പി‌എല്‍ ഭരണ സമിതി തന്നെയാണ് ചുമതലപ്പെടുത്തിയത്. അതിനാല്‍ മല്‍‌സരങ്ങള്‍ ജയ്പൂരിന് പുറത്തേക്ക് മറ്റുന്ന കാര്യം തനിക്ക് തീരുമാനിക്കാനാകും - മോഡി പറഞ്ഞു. എല്ലാ മല്‍‌സരങ്ങളും ഒരു സ്ഥലത്ത് നടത്തണോ വ്യത്യസ്ത സ്ഥലങ്ങളില്‍ നടത്തണമോ എന്നത് തീരുമാനിക്കാനും സമിതി തന്നെ നിയോഗിച്ചതായി മോഡി അറിയിച്ചു.

മുംബൈ| WEBDUNIA|
നഗരത്തിലെ സ്ഫോടനത്തിന് ഇരയായവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാമെന്നേറ്റ ആറ് കോടി രൂപ നല്‍കാതിരുന്നതിന് കഴിഞ്ഞ ദിവസമാണ് മോഡിക്കെതിരെ ജയ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തത്. പുതിയ വിവാദങ്ങള്‍ ഐ‌പി‌എല്‍ ബോര്‍ഡും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിവച്ചിരിക്കുകയാണ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :