ഓസ്കര്‍ പരമോന്നത ബഹുമതിയല്ല: ബച്ചന്‍

IFM
ഓസ്കര്‍ അവാര്‍ഡ് കലാകാരന്‍‌മാര്‍ക്ക് ലഭിക്കാവുന്ന പരമോന്നത ബഹുമതിയല്ല എന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. വെള്ളിയാഴ്ച ജയ്‌പൂര്‍ സഹിത്യോത്സവത്തില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബച്ചന്‍.

ഇന്ത്യയില്‍ നല്ല ചിത്രങ്ങള്‍ കുറയുന്നത് കാരണമാണോ ഓസ്കര്‍ ലഭിക്കാത്തത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബോളിവുഡ് ‘ഷഹന്‍ഷാ’. ഓസ്കറിന് അതിന്‍റേതായ സ്ഥാനമുണ്ട്. എന്നാലിത് കലാകാരന്‍‌മാര്‍ക്ക് ലഭിക്കാവുന്ന പരമോന്നത ബഹുമതിയല്ല. സിനിമാപ്രവര്‍ത്തകര്‍ക്ക് ഈ ബഹുമതി ലഭിക്കുന്നതില്‍ സന്തോഷവുമുണ്ട്, ബച്ചന്‍ പറഞ്ഞു.

ഓസ്കറിന് അതിന്‍റേതായ സ്ഥാനമുണ്ട്, നാം അതിനെ അപമാനിക്കരുത്. നമുക്ക് ഓസ്കാര്‍ നല്‍കാന്‍ അവര്‍ ആഗ്രഹിക്കുന്നു എങ്കില്‍ അവര്‍ക്കതു ചെയ്യാം, അതില്ല എങ്കിലും നല്ലതുതന്നെ. ഇന്ത്യന്‍ സിനിമകളാണ് ഏറ്റവും നല്ലത്. ഇന്ത്യന്‍ സിനിമകളാണ് എന്നും ഒന്നാം സ്ഥാനത്ത് നിന്നിട്ടുള്ളതും നില്‍ക്കുന്നതും, ബച്ചന്‍ പറഞ്ഞു.

ജയ്‌പൂര്‍| PRATHAPA CHANDRAN| Last Modified വെള്ളി, 23 ജനുവരി 2009 (19:00 IST)
അണിയറ പ്രവര്‍ത്തകര്‍ക്ക് ഓസ്കാര്‍ നാമനിര്‍ദ്ദേശം ലഭിച്ചതില്‍ സന്തോഷമുണ്ട്. സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും സൌണ്ട് എഞ്ചിയര്‍ റസൂല്‍ പൂക്കുട്ടിക്കും ഓസ്കര്‍ നാമനിര്‍ദ്ദേശം ലഭിച്ചതിനെ പരാമര്‍ശിച്ചുകൊണ്ട് ബച്ചന്‍ പറഞ്ഞു. ആദ്യമായി അണിയറപ്രവര്‍ത്തര്‍ക്ക് ബഹുമതി നല്‍കിതുടങ്ങിയത് ഇന്ത്യയിലാണെന്നും ബച്ചന്‍ ചൂണ്ടിക്കാണിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :