ഒറീസയില്‍ മാവോയിസ്റ്റുകളെ വധിച്ചു

റായഗഡ| WEBDUNIA| Last Modified വെള്ളി, 19 ജൂലൈ 2013 (15:52 IST)
PRO
ഒറീസയില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഒ‌റീസയിലെ റായഗഡ ജില്ലയിലെ കിരംബദുന്‍ഗുരി ഗ്രാമത്തിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുകയായിരുന്നു.

സിആര്‍പിഎഫിന്റെയും മാവോയിസ്റ്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും സംയുക്ത സംഘത്തിന്റെ റോന്തുചുറ്റലിനിടെ മാവോയിസ്റ്റുകളുമായി വനത്തിനുള്ളിലാണ് ഏറ്റുമുട്ടലുണ്ടായത്. അര്‍ദ്ധരാത്രി കഴിഞ്ഞും ഇത് നീണ്ടുനില്‍ക്കുകയായിരുന്നു.

ഏറ്റുമുട്ടലിനുശേഷം സൈന്യം വനത്തിനുള്ളില്‍ മാവോയിസ്റ്റുകള്‍ക്കായി വ്യാപകമായ തെരച്ചില്‍ നടത്തുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :