ഒരു വര്‍ഷം ഒരു ലക്ഷം അപകടമരണം!

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഒരു വര്‍ഷം ഇന്ത്യയില്‍ റോഡപകടങ്ങളില്‍ മരിക്കുന്നത് ഒരു ലക്ഷം പേര്‍. രാജ്യത്ത് തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തെക്കാള്‍ 20 മടങ്ങ് അധികമാണിത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു വര്‍ഷം രാജ്യത്ത് റോഡപകടങ്ങളില്‍ ഒരു ലക്ഷം പേര്‍ കൊല്ലപ്പെടുന്നു എന്ന് പലര്‍ക്കും അറിവുണ്ടാവില്ല. അപകട മരണങ്ങള്‍ മൂലം രാജ്യത്തിന് ഇന്‍ഷുറന്‍സ്, നഷ്ടപരിഹാരം തുടങ്ങിയവയ്ക്കായി വര്‍ഷം 10,000 കോടി രൂപയിലധികം ചെലവാകുന്നു.

രാജ്യത്ത് ഒരു വര്‍ഷം അയ്യായിരത്തോളം ആളുകള്‍ മാത്രമാണ് നക്സല്‍ ആക്രമണം തുടങ്ങിയ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇരയായി കൊല്ലപ്പെടുന്നത്. ന്യൂഡല്‍ഹിയില്‍ ഒരു സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജി കെ.

റോഡപകടങ്ങളില്‍ ഇത്രയധികം ആളുകള്‍ കൊല്ലപ്പെടുന്നത് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണെന്ന് പറഞ്ഞ ജി കെ പിള്ള രാജ്യത്തുടനീളം ഫലപ്രദമായ ട്രാഫിക് സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരും സ്വകാര്യ മേഖലയും കൈകോര്‍ക്കണം എന്നും പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :