ഒന്‍പതാം ക്ലാസുകാരനെ കൂട്ടുകാര്‍ അടിച്ച് കൊന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 11 ഓഗസ്റ്റ് 2013 (15:26 IST)
PRO
ഡല്‍ഹിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ കൂട്ടുകാര്‍ അടിച്ച് കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സന്ദീപിനെയാണ് കൂട്ടുകാര്‍ കൊന്നത്.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട സന്ദീപ്. തര്‍ക്കത്തെ തുടര്‍ന്ന് മൂന്നു സുഹൃത്തുക്കളാണ് കടുംകൈ ചെയ്തത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സന്ദീപ് കൊല്ലപ്പെട്ടത്. അയല്‍വാസികളായ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :