ഒന്നര വയസുകാരിയെ പീഡിപ്പിച്ച് തെരുവില്‍ ഉപേക്ഷിച്ചു

കല്‍ക്കത്ത| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കല്‍ക്കത്ത തെരുവില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഒന്നര വയസ് പ്രായമായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയെ അമ്മയുടെ അരികില്‍ നിന്ന് എടുത്തുകൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച് വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു.

കുട്ടിയുടെ അമ്മ ഉറക്കം ഉണര്‍ന്നപ്പോള്‍ അരികില്‍ കിടന്നകുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. പീഡനത്തിന് വിധേയയാകുട്ടിയുടെ ശരീരത്തില്‍ നിറയെ മുറിവുകള്‍ ഉണ്ട്.

ഇതു സംബന്ധിച്ച്‌ കുട്ടിയുടെ അമ്മ പാര്‍ക്‌ സ്ട്രീറ്റ്‌ പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്‌. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :