റാഗിംഗ് കോളജുകളിലും സ്കൂളുകളിലും ഒന്നടങ്കം നിരോധിച്ചെങ്കിലും റാഗിംഗ് പീഡനങ്ങള്‍ക്ക് ഒരു കുറവുമില്ല. വെസ്റ്റ് ബംഗാളില്‍ മിഡ്നാപൂര്‍ ജില്ലയിലെ ഒരു പബ്ലിക് സ്കൂളില്‍ പഠിക്കുന്ന എട്ടാം ക്ലാസുകാരനെ ഹോസ്റ്റലിലെ സഹവാസികള്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു.
ഹോസ്റ്റലില്‍ നിന്നും കുട്ടിക്ക് ലഭിച്ച ഭക്ഷണം സഹവാസികളും മുതിര്‍ന്നവരും ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം നിഷേധിച്ച കുട്ടിയെ സഹവാസികളും മുതിര്‍ന്നവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ബ്ലേഡ് കൊണ്ട് ദേഹമാസകലം വരഞ്ഞു കീറി, കുട്ടിയെ വടി കൊണ്ട് പൊതിരെ തല്ലുകയും ചെയ്തു. ദേഹമാസകലം മുറിഞ്ഞ് രക്തത്തില്‍ കുളിച്ച കുട്ടിയെ വിവസ്ത്രനാക്കി തറയില്‍ കിടത്തുകയും ചെയ്തു.
കുട്ടിയുടെ മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത് .പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ സഹവാസികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.