ഒത്തുകളി: അജിത് സുരേഖ ഉള്‍പ്പെടെ 9 പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത| WEBDUNIA|
PTI
PTI
ഐപി‌എല്‍ ഒത്തുകളിക്കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍. ഒമ്പത് പേരാണ് വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ പിടിയിലായത്. പ്രമുഖ വാതുവയ്പ്പുകാരന്‍ അജിത് സുരേഖ ഉള്‍പ്പെടെ ഒമ്പത് ബുക്കികളെ ആണ് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും എട്ട് മൊബൈല്‍ ഫോണുകളും ബെറ്റിംഗ് സോഫ്ട്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത രണ്ട് ലാപ്ടോപ്പുകളും പിടിച്ചെടുത്തു.

അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

രാജസ്ഥാന്‍ റോയല്‍‌സ് ടീമംഗങ്ങളായിരുന്ന മലയാളി താരം ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെ ഡല്‍ഹി പൊലീസ് കഴിഞ്ഞ ആഴ്ച മുംബൈയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. നിരവധി വാതുവയ്പ്പുകാരും അറസ്റ്റിലായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :