ഐ പി എല്‍ വാതുവെപ്പ്: ബിസിസിഐ മേധാവിയുടെ മരുമകനെയും ചോദ്യം ചെയ്യും

മുംബൈ| WEBDUNIA|
PRO
PRO
ഐ പി എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ബി സി സി സി മേധാവി എന്‍ ശ്രീനിവാസന്റെ മരുമകനായ ഗുരു മായപ്പനെ ചോദ്യം ചെയ്യുമെന്ന് മുംബൈ പോലീസ്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഉടമസ്ഥനായ എന്‍ ശ്രീനിവാസന്റെ മരുമകന് വാതുവെപ്പുമായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷിക്കും. വാതുവെപ്പുമായി ബന്ധപ്പെട്ട് പിടിയിലായ വിന്ദു ധാരാസിംഗ്, താന്‍ ചെന്നൈയില്‍ മത്സരത്തിനെത്തിയത് ഗുരു മായപ്പന്റെ ക്ഷണപ്രകാരമാണെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് മായപ്പനെ ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നത്. ഇതിനിടെ ശ്രീശാന്തിന്റെ കൂട്ടുകാരി സാക്ഷി ഝകയെ പോലീസ് ചോദ്യം ചെയ്തു. ശ്രീശാന്തിന്റെ ലാപ്‌ടോപ്പില്‍ നിന്നാണ്‌ സാക്ഷി ഝലയെ കുറിച്ച് കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും ലഭിച്ചത്‌.

സാക്ഷി ഝലയെ ശ്രീശാന്തിന് പരിചയപ്പെടുത്തി കൊടുത്തത് മഹേന്ദ്രസിംഗ് ധോണിയുടെ ഭാര്യ സാക്ഷിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂട്ടുകാരി സാക്ഷി ഝലയ്ക്ക് വേണ്ടിയാണ് ശ്രീശാന്ത്‌ വിലപ്പെട്ട സമ്മാനങ്ങള്‍ വാങ്ങിയത്. സമ്മാനമായി നല്‍കിയ 45,000 രൂപയുടെ മൊബൈല്‍ ഫോണ്‍ പോലീസ്‌ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :