ഏഴാംഘട്ട തെരഞ്ഞെടുപ്പ്: പോളിംഗ് തുടങ്ങി

ന്യൂഡല്‍ഹി| Harikrishnan| Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (09:44 IST)
ഏഴ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും 89 ലോക്‌സഭ സീറ്റുകളില്‍ പോളിംഗ് തുടങ്ങി. പഞ്ചാബ് (13 സീറ്റ്), ഉത്തര്‍പ്രദേശ് (14), പശ്ചിമബംഗാള്‍ (9), ബിഹാര്‍ (7), ഗുജറാത്ത് (26), തെലുങ്കാന(17), ജമ്മുകാശ്മീര്‍ (1), ദാദര്‍ നഗര്‍ഹവേലി (1), ദാമന്‍ ദിയു (1) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഇതില്‍ ഗുജറാത്തിലെയും പഞ്ചാബിലെയും തെലുങ്കാനയിലെയും മുഴുവന്‍ സീറ്റുകളിലുംഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഗുജറാത്തില്‍ പോളിംഗ് മന്ദഗതിയില്‍ നീങ്ങുമ്പോള്‍ പഞ്ചാബില്‍ ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തുന്നത്. പഞ്ചാബിലെ ഒരു പ്രശ്നബാധിത ബൂത്തില്‍ കോണ്‍ഗ്രസും അകാലിദള്‍ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി(റായ്ബറേലി) ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്(ലക്‌നൗ), ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോഡി(വഡോദര), എല്‍കെ അദ്വാനി(ഗാന്ധിനഗര്‍) മുരളി മനോഹര്‍ ജോഷി(കാണ്‍പൂര്‍) ഉമാഭാരതി(ഝാന്‍സി), ശരദ് യാദവ്(മധേപുര), അരുണ്‍ ജെയ്റ്റ്ലി(അമൃത്സര്‍), ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്(അമൃത്സര്‍) അംബിക സോണി, ജയ്പാല്‍ റെഡ്ഡി, ഫറൂഖ് അബ്ദുള്ള തുടങ്ങിയ പ്രമുഖര്‍
ജനവിധി തേടുന്നു.

ഗുജറാത്തില്‍ ആകെയുള്ള 26 സീറ്റില്‍ 2004-ല്‍ പന്ത്രണ്ടും 2009 ല്‍ പതിനൊന്നും സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 23 സീറ്റെങ്കിലും നേടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി. പശ്ചിമബംഗാളിലെ ഒമ്പത് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി. ഹൗറ, ഉളുബെരിയ, സെരാംപുര്‍, ഹൂഗ്ലി, ആരംബാഗ്, ബീര്‍ഭൂം, ബോല്‍പുര്‍, ബര്‍ദ്വാന്‍-ദുര്‍ഗാപുര്‍, ബര്‍ദ്വാന്‍ ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :