ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് ഉജ്വല വിജയം. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 206 റണ്‍സിന്റെ ലക്‍ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ ആറു പന്തുകള്‍ ബാക്കി നില്‍ക്കെ പഞ്ചാബ് പിന്നിടുകയായിരുന്നു.
206 റണ്‍സിന്റെ ലക്‍ഷ്യം മാക്സ്‌വെല്ലിന്റെയും ഡേവിഡ് മില്ലറുടെയും കരുത്തിലാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ജയിച്ചത്. കിംഗ്സിന് സേവാഗും (10 പന്തുകളില്‍ 19) ചേതേശ്വര്‍ പൂജാരയും (10 പന്തുകളില്‍ 13) ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. എന്നാല്‍ സേവാഗും, പൂജാരയും, അക്ഷര്‍ പട്ടേലും പുറത്താകുബോള്‍ സ്കോര്‍ മൂന്നു വിക്കറ്റിന് 52 റണ്‍സായിരുന്നു. പിന്നീടാണ് മാക്സ്‌വെല്ലും ഡേവിഡ് മില്ലറും ഒത്തു ചേര്‍ന്നത്.
ഇവര്‍ ചെന്നൈ ബൌളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. മില്ലര്‍ ഒരു തവണ ക്യാച്ചില്‍ നിന്നു രക്ഷപ്പെട്ടപ്പോള്‍ രണ്ടു തവണയാണ് മാക്സ്‌വെല്ലിനെ ഭാഗ്യം അനുഗ്രഹിച്ചത്. മാക്സ്‌വെല്‍- മില്ലര്‍ സഖ്യം നാലാം വിക്കറ്റില്‍ 115 റണ്‍സെടുത്തു. മാക്സ്‌വെല്‍ 43 പന്തുകളില്‍ നിന്ന് 95 റണ്‍സെടുത്തു. മില്ലര്‍ 37 പന്തുകളില്‍ നിന്ന് 54 റണ്‍സോടെ പുറത്താകാതെ നിന്നു. 26 പന്തുകളില്‍ വിജയത്തിലേക്ക് 39 റണ്‍സ് വേണ്ടപ്പോള്‍ ഡ്വെയ്ന്‍ സ്മിത്തിന്റെ യോര്‍ക്കറില്‍ മാക്സ്‌വെല്‍ പുറത്തായി. ജഡേജയെ തുടര്‍ച്ചയായ രണ്ടു സിക്സറിനു പറത്തിയ മില്ലര്‍ ലക്ഷ്യം അടുപ്പിച്ചു. ജോര്‍ജ് ബെയ്‌ലി 10 പന്തുകളില്‍ 17 റണ്‍സുമായി പിന്തുണ നല്‍കി. മാക്സ്‌വെല്ലാണ് കളിയിലെ താരം മാന്‍ ഓഫ് ദ മാച്ച്.
ഡെയ്ന്‍ സ്മിത്തും ബ്രണ്ടന്‍ മക്കല്ലവും ചേര്‍ന്നു നല്ല തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. സ്മിത്ത് (66), മക്കല്ലം (67) ചേര്‍ന്ന് 123 റണ്ണിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ധോണി 11 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറിയും ഒരു സിക്സറുമായി (26) റണ്‍സെടുത്തു.