ഏറ്റവും വികസനം നേടിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം രണ്ടാംസ്ഥാനത്ത്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യയില്‍ ഏറ്റവും വികസനം നേടിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം രണ്ടാംസ്ഥാനം സ്വന്തമാക്കി. വികസനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ റാങ്കിംഗ് രഘുറാം രാജന്‍ കമ്മറ്റിയാണ് തയ്യാറാക്കിയത്.

ഏറ്റവും വികസനം നേടിയ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം ഗോവയ്ക്കാണ്. വികസന പ്രവര്‍ത്തനങ്ങലുടെ പേരില്‍ ഏറെ പ്രശ്സ്തിയാര്‍ജിച്ച മോഡിയുടെ ഗുജറാത്ത് പന്ത്രണ്ടാം സ്ഥാനത്താ‍ണ്. രഘുറാം രാജന്‍ കമ്മറ്റി തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ റാങ്കിംഗ് നില;

1 ഗോവ 2. കേരളം 3. തമിഴ്‌നാട് 4. പഞ്ചാബ് 5. മഹാരാഷ്ട്ര 6. ഉത്തരാഖണ്ഡ് 7. ഹരിയാന 8.ഹിമാചല്‍ പ്രദേശ് 9. സിക്കിം 10. കര്‍ണ്ണാടകം 11. ത്രിപുര 12.ഗുജറാത്ത് 13.മിസോറം 14. ജമ്മു ആന്റ് കാശ്മീര്‍ 15. ആന്ധ്രപ്രദേശ് 16.നാഗാലാന്റ് 17. പശ്ചിമബംഗാള്‍ 18.മണിപ്പൂര്‍ 19.രാജസ്ഥാന്‍ 20.ഉത്തര്‍പ്രദേശ് 21.മേഘാലയ 22. ആസം 23. അരുണാചല്‍പ്രദേശ് 24.ഝാര്‍ഖണ്ഡ് 25. മധ്യപ്രദേശ് 26.ബീഹാര്‍ 27.ബീഹാര്‍ 28.ഒഡീഷ

സാമ്പത്തിക വളര്‍ച്ച ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബീഹാറിന് പ്രത്യേക സാമ്പത്തിക പദവി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഢ് തുടങ്ങി 7 സംസ്ഥാനങ്ങളും വളര്‍ച്ചാ നിരക്ക് കുറഞ്ഞ പ്രദേശങ്ങളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :