ഏതുനിമിഷവും ഇന്ത്യയില്‍ സൈബര്‍ ആക്രമണമുണ്ടാവുമെന്ന് യുഎന്‍ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് തന്നു. ഇന്ത്യയിലെ ഔദ്യോഗിക സൈറ്റുകള്‍ ദുര്‍ബലമാണെന്നും സൈബര്‍ആക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും യുഎന്‍ ഓഫിസ് ഫോര്‍ പാര്‍ട്ണര്‍ഷിപ്സിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ ബാബു ലാല്‍ ജയിന്‍ അറിയിച്ചു.
ഇന്ത്യന്‍ സര്‍ക്കാരിനും കോര്‍പറേറ്റ് നേതൃത്വത്തിനും ഹാക്കിങ്ങിനെപ്പറ്റിയും അതിന്റെ അനന്തരഫലത്തെപ്പറ്റിയും അജ്ഞരാണ്. അടുത്തിടെ സിബിഎസ്‌ഇ, സിഐഎസ്സിഇ വെബ്സൈറ്റുകള്‍ ഇരുപതു വയസ്സുള്ള വിദ്യാര്‍ഥി ഹാക്ക് ചെയ്‌തതു കാണുമ്പോള്‍ മനസ്സിലാക്കാം ഇന്ത്യ, സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ എത്ര ദുര്‍ബലമാണെന്ന് എന്ന് ജയിന്‍ പറഞ്ഞു
ഹാക്കര്‍മാരുടെ പുതിയ രീതികളെക്കുറിച്ച് ഇന്ത്യ അജ്ഞരായതുകൊണ്ടാണ് പ്രതിവിധി സ്വീകരിക്കാന്‍ കഴിയാത്തത്. മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ ഇന്ത്യ പദ്ധതികള്‍ തയ്യാറാക്കാന്‍ വൈകരുതെന്നും സൈബര്‍ സുരക്ഷയ്ക്കായി നാലുവര്‍ഷത്തേക്ക് 1000 കോടി രൂപ നീക്കിവയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശം പ്രശംസനീയമാണെന്നും ജയിന്‍ പറഞ്ഞു
ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചാല്‍ സൈബര്‍ അധിനിവേശത്തെ ചെറുക്കാന്‍ സാധിക്കില്ല. സൈനിക രഹസ്യങ്ങള്‍ തൊട്ടു വാണിജ്യവിവരങ്ങള്‍ വരെ ചോര്‍ത്തുന്ന ഹാക്കര്‍മാര്‍ വന്‍ തുകയ്ക്കാണ് അവ വില്‍ക്കുക.