എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹർജിയില്‍ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി വിധി

വിവിധ ബാങ്കുകളില്‍ നിന്നായി കോടികള്‍ വായ്പയെടുത്ത് കടം തിരിച്ചടയ്ക്കാതെ മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി മുംബൈ കോടതി പ്രഖ്യാപിച്ചു

മുംബൈ, വിജയ് മല്യ, ലണ്ടന്‍ mumbai, vijay mallia, london
മുംബൈ| സജിത്ത്| Last Modified ചൊവ്വ, 14 ജൂണ്‍ 2016 (17:49 IST)
വിവിധ ബാങ്കുകളില്‍ നിന്നായി കോടികള്‍ വായ്പയെടുത്ത് കടം തിരിച്ചടയ്ക്കാതെ മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി മുംബൈ കോടതി പ്രഖ്യാപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നടപടി.

മല്യയുടെ 1411 കോടിരൂപ വിലവരുന്ന സ്വത്തുക്കള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമാണ് കണ്ടുകെട്ടിയത്. ബാക്കി വരുന്ന സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടണമെന്നും എൻഫോഴ്സ്മെന്റ് കോടതിയോട് ആവശ്യപ്പെട്ടു. ഐ ഡി ബി ഐ ബാങ്കിൽ നിന്നെടുത്ത 900 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാത്ത കേസിലാണു ഈ നടപടി.

ബെംഗളൂരുവിലും മുംബൈയിലുമുള്ള ഫ്ലാറ്റുകൾ, കൂർഗിലെ കാപ്പിത്തോട്ടം, ബെംഗളൂരുവിലുള്ള യുബി സിറ്റി, കിങ് ഫിഷർ ടവർ, ബാങ്ക് അക്കൗണ്ടിലുള്ള 34 കോടി രൂപ, ചെന്നൈയിലുള്ള വ്യാവസായിക ആവശ്യത്തിനുള്ള ഭൂമി എന്നിവയാണ് ഇപ്പോള്‍ കണ്ടുകെട്ടിയതെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കിങ്ഫിഷർ എയർലൈൻസിനു വേണ്ടി ബാങ്കുകളിൽ നിന്നെടുത്ത 9000 കോടി രൂപ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനു മല്യയ്ക്കെതിരെ സി ബി ഐ കേസെടുത്തിട്ടുണ്ട്. ഇതേത്തുടർന്നായിരുന്നു കഴിഞ്ഞ മാർച്ച് രണ്ടിനാനായിരുന്നു മല്യ രാജ്യം വിട്ടത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :