‘ശശീന്ദ്രന്റെ മന്ത്രിസ്ഥാനം അഞ്ച് വര്‍ഷത്തേക്ക് തന്നെ’ - തോമസ് ചാണ്ടിയുടെ വാദം തള്ളി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍

എന്‍ സി പിക്ക് അനുവദിച്ച മന്ത്രിസ്ഥാനത്തേക്ക് രണ്ടര വര്‍ഷം കഴിഞ്ഞ് താന്‍ എത്തുമെന്ന തോമസ് ചാണ്ടിയുടെ അവകാശവാദം തള്ളി എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. പാര്‍ട്ടി എ കെ ശശീന്ദ്രനെയാണ് മന്ത്രിയായി തെരഞ്ഞെടുത്തത്.

മുംബൈ, തോമസ് ചാണ്ടി, ശരദ് പവാര്‍ Mumbai, Thomas Chandy, Sharath Pawar
മുംബൈ| rahul balan| Last Modified വെള്ളി, 10 ജൂണ്‍ 2016 (16:46 IST)
എന്‍ സി പിക്ക് അനുവദിച്ച മന്ത്രിസ്ഥാനത്തേക്ക് രണ്ടര വര്‍ഷം കഴിഞ്ഞ് താന്‍ എത്തുമെന്ന തോമസ് ചാണ്ടിയുടെ അവകാശവാദം തള്ളി എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. പാര്‍ട്ടി എ കെ ശശീന്ദ്രനെയാണ് മന്ത്രിയായി തെരഞ്ഞെടുത്തത്. ശശീന്ദ്രന്‍ മന്ത്രിയായി അഞ്ച് വര്‍ഷം തുടരും. തോമസ് ചാണ്ടി മന്ത്രിയാകില്ല. എന്നാല്‍ എന്‍ സി പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരുമെന്നും ശരദ് പവാര്‍ പറഞ്ഞു.

രണ്ടര വര്‍ഷം കഴിയുമ്പോള്‍ എന്‍ സി പിക്ക് അനുവദിച്ച മന്ത്രിസ്ഥാനം താന്‍ ഏറ്റെടുക്കുമെന്ന് കുട്ടനാട് എം എല്‍ എ തോമസ് ചാണ്ടി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ദേശീയ പ്രസിഡന്റായ ശരദ് പവാറിന്റെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടത്തിയതെന്നും തോമസ് ചാണ്ടി പറഞ്ഞിരുന്നു. കമ്മിറ്റിയില്‍ മന്ത്രിസ്ഥാനത്തെക്കുറിച്ച് ചര്‍ച്ച നടന്നപ്പോള്‍ ശശീന്ദ്രനും തോമസ് ചാണ്ടിക്കും മന്ത്രിയാകാനുളള അര്‍ഹതയുണ്ട്. അഞ്ചുവര്‍ഷം എം എല്‍ എയായ ശശീന്ദ്രന്‍ ആദ്യം മന്ത്രിയാകട്ടെ. തുടര്‍ന്ന് വരുന്ന രണ്ടരവര്‍ഷം മൂന്നുതവണ എം എല്‍ എയായ താനും മന്ത്രിയാകട്ടെ എന്നായിരുന്നു ശരദ് പവാര്‍ മുന്നോട്ട് വെച്ച നിര്‍ദേശം. ഇത് പാര്‍ട്ടിക്കുള്ളില്‍ അംഗീകരിക്കുകയും ചെയ്തുവെന്നും തോമസ് ചാണ്ടി അവകാശപ്പെട്ടിരുന്നു.

രണ്ടര വര്‍ഷത്തിനുള്ളില്‍ മന്ത്രി എന്ന നിലയില്‍ ശശീന്ദ്രന്‍ നല്ല പേരെടുത്താല്‍ മന്ത്രിയെ മാറ്റുമോ എന്ന ചോദ്യത്തിന് രാജിവെച്ചാല്‍ മുഖ്യമന്ത്രിക്ക് സ്വീകരിക്കാതിരിക്കാന്‍ പറ്റില്ല, കാരണം ഞങ്ങളുടെ പാര്‍ട്ടിയുടെ തീരുമാനമാണത് എന്നായിരുന്നു തോമസ് ചാണ്ടിയുടെ മറുപടി.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :