എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി പുതിയ നഷ്ടപരിഹാര പാക്കേജ് അനുവദിക്കില്ലെന്ന് ആസൂത്രണ കമ്മിഷന്‍

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി പുതിയ നഷ്ടപരിഹാര പാക്കേജ് അനുവദിക്കാന്‍ കഴിയില്ലെന്ന് ആസൂത്രണ കമ്മിഷന്‍. കുടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി കരുണാകന്‍ എം പി ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു നല്‍കിയ അപേക്ഷയില്‍ മറുപടിയായാണ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അനുവദിച്ച നഷ്ടപരിഹാര, പുനരധിവാസ പാക്കേജ് സമഗ്രവും പര്യാപ്തവുമാണ്. ഇത് നടപ്പാക്കാന്‍ ആരോഗ്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ മറുപടിയില്‍ ആസൂത്രണ കമ്മിഷന്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :