എന്‍ ഐ എ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനായിരുന്ന തന്‍സില്‍ അഹമ്മദിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റയ്യാന്‍(20), ജുനൈദ്(25) എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ തന്‍സിലിനെ വെടിവെച്ച മുഖ്യപ്രതിയായ മുനീറിനെ ഇതുവരെ പിടി

ലക്‌നൌ, എന്‍ ഐ എ, തന്‍സില്‍ അഹമ്മദ്, പത്താന്‍കോട്ട് Laknow, NIA, Thansil Ahammad, Pathankot
ലക്‌നൌ| rahul balan| Last Modified ചൊവ്വ, 12 ഏപ്രില്‍ 2016 (19:42 IST)
ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനായിരുന്ന തന്‍സില്‍ അഹമ്മദിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റയ്യാന്‍(20), ജുനൈദ്(25) എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ തന്‍സിലിനെ വെടിവെച്ച മുഖ്യപ്രതിയായ മുനീറിനെ ഇതുവരെ പിടികൂടാന്‍ പൊലീസ് കഴിഞ്ഞിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം വ്യാപിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധം ഉണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. എന്നാല്‍ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമാണെന്ന് തെളിയിക്കുന്ന ചില സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ബിജ്‌നോറിലെ സഹസ്പൂര്‍ ജില്ലയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങവേയാണ്
ബൈക്കിലെത്തിയ അക്രമി സംഘം തന്‍സിലും ഭാര്യയും സഞ്ചരിച്ച വാഹനത്തിനു നേരെ വെടിയുതിര്‍ത്തത്. വെടി ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് തന്‍സിലിനേയും ഭാര്യയേയും മൊറാദാബാദിലെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച ഉടന്‍‌തന്നെ തന്‍സീല്‍ മരിച്ചു. ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പത്താന്‍കോട്ട് ആക്രമണം അന്വേഷിച്ച സംഘത്തിലെ ഉദ്യാഗസ്ഥനാണ് കൊല്ലപ്പെട്ട തന്‍സില്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :