പഠാന്‍കോട്ട് ഭീകരാക്രമണം: എന്‍ ഐ എ സംഘം പാകിസ്ഥാനിലേക്ക്

പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുവാന്‍ എന്‍ ഐ എ സംഘം പാകിസ്ഥാനിലേക്ക് പോകും. ഭീകരാക്രമണം അന്വേഷിക്കുന്ന പാക് സംഘം ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് എന്‍ ഐ എ സംഘം പാകിസ്ഥാനിലേക്ക് പോകുന്നത്. ഇന്ത്യന്‍ സംഘത്തിന്റെ സന്ദര്‍ശനത്തെ

എന്‍ ഐ എ, ന്യൂഡല്‍ഹി, പാകിസ്ഥാന്‍, ഇന്ത്യ NIA, Newdelhi, Pakisthan, India
പഠാന്‍കോട്ട്| rahul balan| Last Modified ശനി, 2 ഏപ്രില്‍ 2016 (12:28 IST)
പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുവാന്‍ എന്‍ ഐ എ സംഘം പാകിസ്ഥാനിലേക്ക് പോകും. ഭീകരാക്രമണം അന്വേഷിക്കുന്ന പാക് സംഘം ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് എന്‍ ഐ എ സംഘം പാകിസ്ഥാനിലേക്ക് പോകുന്നത്. ഇന്ത്യന്‍ സംഘത്തിന്റെ സന്ദര്‍ശനത്തെ പാക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു.

അതേസമയം, ഇന്ത്യയിലുള്ള പാകിസ്ഥാന്‍ സംഘം അന്വേഷണ പൂര്‍ത്തിയാക്കി. ഐ എസ് ഐ, മിലിട്ടറി ഇന്റലിജന്‍സ്, പോലീസ് എന്നീ വകുപ്പുകളില്‍ നിന്നുള്ള അഞ്ചംഗ പ്രതിനിധി സംഘമാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ എത്തിയത്. കൊല്ലപ്പെട്ട തീവ്രവാദികളുടെ ഡി എന്‍ എ റിപ്പോര്‍ട്ടുകളടക്കം നിരവധി തെളിവുകള്‍ പാക് സംഘം ശേഖരിച്ചിരുന്നു. ഇന്ത്യന്‍ അന്വേഷണ സംഘം പാകിസ്താന്‍ സന്ദര്‍ശിക്കുമെന്ന് എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ ശരത് കുമാറാണ് അറിയിച്ചത്.

അതേസമയം, ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് ഇന്ത്യ ആരോപിക്കുന്ന ജെയ്‌ഷെ മുഹമ്മദ് നേതാവ് മൗലാനാ മസൂദ് അസറിനെ ചോദ്യം ചെയ്യണം എന്ന ആവശ്യത്തില്‍ പാകിസ്ഥാന്‍ ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകള്‍ക്കു പിന്നാലെ പാകിസ്ഥാനിലെ ജെയ്‌ഷെ കേന്ദ്രങ്ങള്‍ ഉദ്യോഗസ്ഥര്‍ റെയിഡ് ചെയ്തിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :