എന്‍ഐഎ ഉദ്യോഗസ്ഥനെ വധിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി

എന്‍ഐഎ ഉദ്യോഗസ്ഥനെ വധിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി

ന്യൂഡൽഹി| JOYS JOY| Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (09:45 IST)
കഴിഞ്ഞ ആഴ്ച ഉത്തര്‍പ്രദേശില്‍ എന്‍ ഐ എ ഉദ്യോഗസ്ഥനെ വധിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടി. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവരില്‍ ഒരാള്‍ ഷാർപ് ഷൂട്ടർ ആണെന്ന് പൊലീസ് പറഞ്ഞു.

എൻ ഐ എ ഉദ്യോഗസ്ഥനായ എസ് പി മുഹമ്മദ് തൻസിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഉത്തർപ്രദേശിലെ ബിജ്നോറിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. വിവാഹചടങ്ങിൽ പങ്കെടുത്തതിനു ശേഷം ഭാര്യയ്‌ക്കും മകനുമൊപ്പം കാറില്‍ മടങ്ങുമ്പോള്‍ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

അക്രമികളുടെ വെടിവെപ്പില്‍ തന്‍സിലിനും ഭാര്യയ്ക്കും ഗുരുതരമായി പരുക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും തന്‍സിലിനെ രക്ഷിക്കാനായില്ല. ബോർഡർ സെക്യൂരിറ്റി ഓഫീസർ ആയിരുന്ന തൻസിൽ ഡെപ്യൂ​ട്ടേഷനിൽ എൻ ഐ എയിൽ എത്തിയിട്ട്​ ആറു വർഷമായി.

അതേസമയം, തന്‍സിലിന്റെ ഭാര്യ ഫര്‍സാന സുഖം പ്രാപിച്ചു വരികയാണ്. ഇവര്‍ നോയിഡയിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :