ഷാസിയയുടെ രാജി വേദനിപ്പിക്കുന്നു: യോഗേന്ദ്ര യാദവ്

ന്യൂഡല്‍ഹി| VISHNU.NL| Last Modified ശനി, 24 മെയ് 2014 (18:51 IST)
ആംആദ്മി പാര്‍ട്ടിയില്‍ നിന്ന്‌ രാജിവച്ച ഷാസിയ ഇല്‍മിയുടെ തീരുമാനം വേദനിപ്പിക്കുന്നതാണെന്ന്‌ മുതിര്‍ന്ന പാര്‍ട്ടി നേതാവ്‌ യോഗേന്ദ്ര യാദവ്‌. ഷാസിയയെ പിന്തിരിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിച്ചിരുന്നുവെന്നും യോഗേന്ദ്ര യാദവ്‌ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഎപിയുടെ പ്രചാരണങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ പങ്കുവഹിച്ചത്‌ ഷാസിയയായിരുന്നുവെന്നും പാര്‍ട്ടി രൂപപ്പെടുന്നതിനു മുമ്പുതന്നെ അവര്‍ അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് എന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

ഷാസിയയുടെ ആരോപണങ്ങള്‍ പരിശോധിക്കുമെന്ന്‌ പാര്‍ട്ടി മറുപടി നല്‍കുകയും ചെയ്തിരുന്നു. ഷാസിയ ഉയര്‍ത്തിയ വിഷയങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിരുന്നുവെന്നും ഷാസിയ തന്റെ രാജിതീരുമാനം പുനപരിശോധിക്കുമെന്നാണ്‌ പാര്‍ട്ടി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :