എംഎല്‍എയുടെ ഭര്‍ത്താവ് പ്രതിഷേധ പ്രകടനം നടത്തിയവരെ വെടിവെച്ചു പേടിപ്പിച്ചു

പാറ്റ്ന| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ബിഹാറില്‍ മുന്‍ എംഎല്‍എയും ഖഗരിയ എംഎല്‍എ പൂനം ദേവിയുടെ ഭര്‍ത്താവുമായ രണ്‍വീര്‍ യാദവ് വിവാദത്തില്‍. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ പ്രതിഷേധ പ്രകടനം നടത്തിയ ടീച്ചര്‍മാരെ പിരിച്ചുവിടാന്‍ രണ്‍വീര്‍ പൊലീസുകാരന്‍റെ റൈഫിള്‍ തട്ടിയെടുത്ത് ആകാശത്തേക്കു വെടിവച്ചു. നിതീഷ് കുമാര്‍ നടത്തുന്ന അധികാര്‍ യാത്രയ്ക്കിടെയായിരുന്നു സംഭവം. റൈഫിള്‍ മടക്കി നല്‍കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു.

പൊലീസിന്റെ ബാറ്റണ്‍ പിടിച്ചു വാങ്ങി ഇയാള്‍ പ്രതിഷേധക്കാരെ മര്‍ദ്ദിച്ചതായും പറയപ്പെടുന്നു. ഖഗരിയ എംഎല്‍എ പൂനം ദേവിയുടെ ഭര്‍ത്താവാണു രണ്‍വീര്‍ യാദവ്. രണ്‍വീറിന്‍റെ നടപടിയെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പിന്തുണച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇല്ലായിരുന്നുവെങ്കില്‍ തനിക്കു വേദിയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :