അസമില്‍ കത്തിപ്പടരുന്ന കലാപവുമായി ബന്ധപ്പെട്ട് എം എല്‍ എ അറസ്റ്റില്‍. ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് നേതാവ് പ്രദീപ് ബ്രഹ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ അഞ്ചു കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഘര്‍ഷം പടര്‍ത്തുന്നതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം.
എം എല്‍ എയുടെ അറസ്റ്റിനെ തുടര്‍ന്ന് കൊക്രജാറില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ബോഡോ തീവ്രവാദികളും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മിലുള്ള കലാപം ഇപ്പോഴും തുടരുകയാണ്. ധുബ്രി ജില്ലയിലെ ബംഗള്‍ദോബയില്‍ ഇഷ്ടികക്കളത്തിലെ തൊഴിലാളികള്‍ക്കു നേരെ ബുധനാഴ്ചയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതോടെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി. പതിനായിരത്തോളം പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.