എംഎല്‍എ സാരിയുടുത്തത് വിവാദമായി; കുറ്റം മാധ്യമങ്ങള്‍ക്ക്!
ഹൈദരാബാദ്|
WEBDUNIA|
ആന്ധ്രയിലെ കൊണ്‍ഗ്രസ് എം എല്‍ എ അനം വിവേകാനന്ദ റെഡ്ഡി കടയില്‍കയറി പെണ്‍വേഷം കെട്ടിയത് വിവാദമായി. അദ്ദേഹത്തിന്റെ മണ്ഡലമായ നെല്ലൂരിലെ കരകൗശല മേള ഉദ്ഘാടനവേളയിലാണ് സാരിയുത്ത് ആഭരണങ്ങളും ലിപ്സ്റ്റിക്കുമെല്ലാം അണിഞ്ഞ് കാഴ്ചക്കാരെ ഞെട്ടിച്ചത്.
ഉദ്ഘാടന ചടങ്ങിന് ശേഷം അനം ഒരുകടയില്‍ കയറി കടയിലുണ്ടായിരുന്ന സാരി ഉടുക്കുകയായിരുന്നു. പിന്നെ ആഭരണങ്ങള്‍ ധരിച്ച് കുട്ടപ്പനായി. സിഗരറ്റ് വലിച്ച് കറുത്തുപോയ ചുണ്ടില്‍ ലിപ്സ്റ്റിക്കും തേച്ചുപിടിച്ചപ്പോള്‍ ചാനലുകാര്‍ എം എല്‍ എയുടെ പുറകെകൂടി. സംഗതി വിവാദമായപ്പോള്‍ കുറ്റം മാധ്യമങ്ങള്‍ക്കായി.
അനത്തെ പ്പോലെയൊരു ഉന്നതനേതാവ് ഇങ്ങിനെ വേഷം കെട്ടിയത് ശരിയായില്ലെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ സംഭവത്തെ വിമര്‍ശിച്ചു. താന്‍ വെറും തമാശയ്ക്കായി ചെയ്തതാണെന്നും അനാവശ്യമായി വാര്‍ത്തയാക്കിയവരാണ് കുറ്റക്കാരെന്നുമാണ് അനത്തിന്റെ വിമര്‍ശനം. ടീസ്റ്റാളില്‍ കയറി ചായയുണ്ടാക്കുക, തട്ടുകടയില്‍നിന്ന് ദോശയുണ്ടാക്കി കഴിക്കുക, പാടത്ത് ട്രാക്ടര്‍ ഓടിക്കുക തുടങ്ങിയ വിക്രിയകളൊക്കെ കാണിച്ച് മുന്‍പും അനം വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ട്.