എം കെ സ്റ്റാലിനെ പൊലീസ് വിട്ടയച്ചു

WEBDUNIA|
PRO
PRO
ഡി എം കെ നേതാവും തമിഴ്നാട് മുന്‍ ഉപമുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനെ പൊലീസ് വിട്ടയച്ചു. ഡിഎംകെ നേതാവ് കലൈവാണന്റെ അറസ്റ്റ് തടഞ്ഞതിനെ തുടര്‍ന്നാണ് സ്റ്റാലിനെ തിരുത്തരപ്പുണ്ടായില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഒരു വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ടാണ് പൊലീസ് കലൈവാണനെ ചോദ്യം ചെയ്യാനെത്തിയത്. എന്നാല്‍ ഒപ്പമുണ്ടായിരുന്ന സ്റ്റാലിന്‍ പൊലീസിനോട് വാറണ്ട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പേഇല്‍ സ്റ്റാലിനെ പൊലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു. ഡിഎംകെയുടെ തിരുവാരൂര്‍ ജില്ലാ സെക്രട്ടറിയാണ് കലൈവാണന്‍.

തമിഴ്‌നാട്ടില്‍ ഏറെ വിവാദമായ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍, മുന്‍ മന്ത്രിയും ഡി എം കെ നേതാവുമായ അന്‍പഴകനെ പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ചെപ്പോക്ക് എം എല്‍ എയാണ് അന്‍പഴകന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :