ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്: വിജയം ഉറപ്പിച്ച് അന്‍സാരി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യയുടെ പതിനാലാമത്തെ ഉപരാഷ്‌ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു. നിലവിലെ ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരി തന്നെയാണ് യുപിഎയുടെ സ്ഥാനാര്‍ഥി. ജസ്വന്ത് സിംഗിനെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഹമീദ് അന്‍സാരി തന്നെ വീണ്ടും ഉപരാഷ്ട്രപതിയാകും എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

യുപിഎ ഘടകകക്ഷികളെല്ലാം അന്‍സാരിയെയാണ് പിന്തുണയ്ക്കുന്നത്. മാത്രമല്ല, സമാജ്‌വാദി പാര്‍ട്ടിയുടെയും ബിഎസ്‌പിയുടെയും പിന്തുണ അന്‍സാരിക്കാണ്‌. ഇടതുപക്ഷവും അദ്ദേഹത്തെ തന്നെയാണ് പിന്തുണയ്ക്കുന്നത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയെ പിന്തുണച്ച ജെഡി(യു) , ശിവസേന എന്നീ പാര്‍ട്ടികള്‍ ഇക്കുറി എന്‍ഡിഎ സ്ഥാനാര്‍ഥിയെയാണ് പിന്തുണയ്ക്കുന്നത്.

വീണ്ടും വിജയിക്കുകയാണെങ്കില്‍, ഉപരാഷ്ട്രപതി പദത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും എത്തുന്നയാള്‍ എന്ന റെക്കോര്‍ഡ് അന്‍സാരിയുടെ പേരിലാകും.

ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നുമുള്ള 788 എംപിമാരാണ്‌ ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :