പരമ്പര സ്വന്തമാക്കാന്‍ ടീം ഇന്ത്യ

കൊളംബോ| Venkateswara Rao Immade Setti| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ നാലാം മത്സരം നാളെ നടക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.

നാലാം മത്സരം പരമ്പര സ്വന്തമാക്കുകയെന്ന ലക്‍ഷ്യത്തോടെയാകും ടീം ഇന്ത്യ മത്സരത്തിനിറങ്ങുക. ഒരു മത്സരത്തിലൊഴികെ ബാറ്റ്സ്മാന്‍‌മാര്‍ മികച്ച ഫോം പ്രകടിപ്പിച്ചത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നു. ഒന്നാം മത്സരത്തില്‍ കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു. സെവാഗും മികച്ച ഫോമിലായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഗംഭീറും സെഞ്ച്വറി നേടി.

അതേസമയം പരമ്പര കൈവിടാതിരിക്കാന്‍ അടുത്ത മത്സരത്തില്‍ ജയിച്ചേ തീരൂവെന്ന അവസ്ഥയിലാണ് ശ്രീലങ്ക മത്സരത്തിനിറങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :