ഉദ്ഘാടന തലേന്ന് ഡാമിന്റെ കനാല്‍ തകര്‍ന്നു; നാടിനെ മുക്കിയ വെള്ളം വഴിതിരിച്ചു വിടാന്‍ കഴിയാതെ അധികൃതര്‍ !

ഡാമിന്റെ കനാല്‍ തകര്‍ന്ന് നാട് വെള്ളത്തിലായി !

AISWARYA| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (16:53 IST)
ബിഹാറില്‍
നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനിരുന്ന അണക്കെട്ടിന്റെ കനാല്‍ തകര്‍ന്നു. ബീഹാറിലും ജാര്‍ഖണ്ഡിനും ഗുണം ചെയ്യുന്ന രീതിയില്‍ നിര്‍മാണം ചെയ്ത പദ്ധതിയായിരുന്നു ഗഡേശ്വര്‍ പന്ത് കനാല്‍ പദ്ധതി. മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യാഴാഴ്ച ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കെയാണ് അണക്കെട്ട് തകര്‍ന്നത്.

ഗംഗയില്‍ നിന്നുള്ള വെള്ളം ശക്തിയായി കനാല്‍ വഴി ഒഴുക്കിയപ്പോള്‍ കനാലിന്റെ ഭിത്തി തകരുകയായിരുന്നു. വെള്ളം ഖലഗോണിലും എന്‍ടിപിസി ടൗണ്‍ഷിപ്പിലൂടെയും കുത്തിയൊഴുകിയപ്പോള്‍ സിവില്‍ ജഡ്ജിന്റെയും സബ് ജഡ്ജിന്റെയും വീടുകള്‍ വരെ വെള്ളത്തിലായി.

ഡാം സൈറ്റില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ വരെ ഒഴുകിയെത്തിയ വെള്ളം എങ്ങനെ വഴിതിരിച്ചു വിടാമെന്ന് പരിശോധിക്കാന്‍ സംസ്ഥാന ജലവിഭവ സെക്രട്ടറി സ്ഥലത്ത് പരിശോധന നടത്തി. 1977 ല്‍ ബിഹാറും ജാര്‍ഖണ്ഡും സംയുക്തമായിട്ടാണ് അണകെട്ടി ജലസേചനത്തിനുള്ള പദ്ധതി നടപ്പാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :