ഗുര്‍മീതിന്റെ ആശ്രമത്തില്‍ 600 മനുഷ്യാസ്ഥികൂടങ്ങള്‍ : മോക്ഷം പ്രാപിച്ചവരുടെതെന്ന് അനുയായികള്‍

സിർസയിൽ 600 മനുഷ്യാസ്ഥികൂടങ്ങള്‍ ‍: മോക്ഷം പ്രാപിച്ചവരുടെതെന്ന് അനുയായികൾ

AISWARYA| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (13:49 IST)
പീഡനക്കേസില്‍ അറ്സ്റ്റിലായ ഗുര്‍മീതിന്റെ ദേര സച്ച സൗദയുടെ ആസ്ഥാനമായ സിര്‍സയിലെ ആശ്രമത്തിൽ വൻ അസ്ഥികൂട ശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഗുര്‍മീത് താമസിച്ചിരുന്ന സ്ഥലത്തു നിന്നാണ് പ്രത്യേക അന്വേഷണ സംഘം 600 മനുഷ്യരുടെ അസ്ഥികൂടം കണ്ടെത്തിയത്.

എന്നാല്‍ അതൊക്കെ മോക്ഷം പ്രാപിച്ചവരുടെ അസ്ഥികൂടങ്ങളാണെന്നാണ് അനുയായിള്‍ പറയുന്നത്. ആശ്രമ വളപ്പിൽ നിരവധി പേരെ അടക്കം ചെയ്തിട്ടുള്ളതായി ദേര മാനേജ്മെന്റ് കമ്മിറ്റി അംഗം ഡോ പിആർ നയിൻ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി.

തുടര്‍ന്നുള്ള പൊലീസ് പരിശോധനയിലാണ് ഇത്രയധികം അസ്ഥികൂടങ്ങൾ കണ്ടെടുത്തത്. അതേസമയം

ആശ്രമത്തില്‍ വച്ച് കൊല്ലപ്പെട്ടവരുടേതോ മാനഭംഗത്തിന് ഇരയായവരുടേതോ ആകാം അസ്ഥികൂടങ്ങൾ എന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. കൂടുതല്‍ അന്വേഷണങ്ങള്‍ക്കു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതവരൂവെന്നു പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :