‘പുഷ്പകവിമാനമാണ് റൈറ്റ് സഹോദരന്‍മാരെ വിമാനത്തിന്റെ കണ്ടുപിടുത്തത്തിലേക്കെത്തിച്ചത് ’: കേന്ദ്രമന്ത്രി

എഞ്ചിനീയറിംഗ് പഠനത്തില്‍ പുരാണങ്ങളും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി

AISWARYA| Last Updated: ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (14:23 IST)
റൈറ്റ് സഹോദരന്‍മാര്‍ക്ക് മുമ്പ് വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരനാണെന്ന വാദവുമായി കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി സത്യപാല്‍ സിംഗ്. കോളേജുകളില്‍ ഇതാണ് ആദ്യം പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

റൈറ്റ് സഹോദരന്‍മാര്‍ വിമാനം കണ്ടുപിടിക്കുന്നതിന് എട്ടുവര്‍ഷം മുമ്പ് ശിവ്കര്‍ ബാബുജി എന്നയാള്‍ വിമാനം കണ്ടുപിടിച്ചിരുന്നെന്നും രാമായണത്തിലെ പുഷ്പക വിമാനത്തെക്കുറിച്ചൊക്കെ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുരാതന ഇന്ത്യയിലെയും പുരാണങ്ങളിലെയും കണ്ടുപിടുത്തങ്ങളെക്കുറിച്ച് പാഠ്യവിഷയങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. പുരാണങ്ങളില്‍ നിന്ന് നിരവധി ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ പ്രചോദനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്ലാസ്റ്റിക് സര്‍ജറി കണ്ടുപിടിച്ചത് ഇന്ത്യയ്ക്കാരാണെന്ന് പുരാണത്തിലെ ഗണപതിയുടെ മുഖം മാറ്റിവെച്ചതിനെ ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. പുഷ്പകവിമാനമാണ് റൈറ്റ് സഹോദരന്‍മാരെ വിമാനത്തിന്റെ കണ്ടുപിടിത്തത്തിലേക്കെത്തിച്ചതെന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :