മനില|
WEBDUNIA|
Last Modified ബുധന്‍, 21 ഓഗസ്റ്റ് 2013 (13:29 IST)
PRO
ഫിലിപ്പീന്‍സില്‍ രണ്ട് കപ്പലുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എഴുപത്തിയൊന്നായി. ബുധനാഴ്ച്ച രണ്ട് കുട്ടികളുടേത് ഉള്‍പ്പടെ ആറ് മൃതദേഹങ്ങളാണ് മുങ്ങല്‍ വിദഗ്ധര്‍ കണ്ടെടുത്തത്.
അപടത്തില്‍പ്പെട്ട് മുങ്ങിയ എംവി സെന്റ് തോമസ് അഗസ്റ്റയില്‍ 750 പേരാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച്ച രാത്രിയാണ് യാത്രാകപ്പലായ സെന്റ് തോമസ് അഗസ്റ്റ ഒരു ചരക്കുകപ്പലുമായി ഇടിച്ച് മുങ്ങിയത്. 150ഓളം അടി ആഴത്തിലാണ് ഇപ്പോള്‍ കപ്പലുള്ളത്.
കാലവര്‍ഷം ശക്തമായി തുടരുന്ന ഫിലിപ്പീന്‍സില്‍ കടല്‍ പ്രക്ഷുബ്ദമായതാണ് രക്ഷാപ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. 49 പേരെ കാണാതായതായാണ് ഫിലിപ്പീന്‍സ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം.