ടോക്കിയോ|
rahul balan|
Last Modified തിങ്കള്‍, 30 മെയ് 2016 (18:41 IST)
ഓസ്‌കാര്‍ ജേതാവും ഇന്ത്യന്‍ സംഗീതജ്ഞനുമായ എ ആര്‍ റഹ്മാന്‍ 2016 വര്‍ഷത്തെ ഫുക്കുവോക്ക പുരസ്‌കാരം. ഏഷ്യന്‍ സംസ്‌കാരം സംരക്ഷിക്കുന്ന അപൂര്‍വ്വ പ്രതിഭകളേയോ സംഘടനകളെയോ അംഗീകരിക്കുന്നതിനായി ജപ്പാനിലെ ഫുക്കുവോക്ക നഗരത്തിന്റേയും യൊകാടോപ്പിയ ഫൗണ്ടേഷന്റേയും പേരില്‍ 1990ല്‍ ആരംഭിച്ചതാണ് ഫുക്കുവോക്ക പുരസ്‌കാരം.
റഹ്മാന്‍ പുറമെ ഫിലിപ്പീന്‍ ചരിത്രകാരനായ അംപത് ആര്‍ ഒകാംപോ (അക്കാദമിക് പുരസ്‌കാരം), പാകിസ്ഥാന്‍ ആര്‍കിടെക്ട് യമീന്‍ ലാറി (കലസംസ്‌കാരം) എന്നിവരാണ് ഇത്തവണത്തെ മറ്റു പുരസ്‌കാര ജേതാക്കള്‍.
1990ല്‍ പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞന്‍ രവിശങ്കറിനും. 2012ല്‍ വന്ദന ശിവയ്ക്കും ഗ്രാന്‍ഡ് പുരസ്‌കാരം ലഭിച്ചിരുന്നു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം