ഇന്ത്യയുടെ ആദ്യ പ്രതിരോധ ഉപഗ്രഹം നാളെ വിക്ഷേപിക്കും

ബാംഗ്ലൂര്‍| WEBDUNIA|
PTI
PTI
ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത പ്രതിരോധ ഉപഗ്രഹം നാളെ വിക്ഷേപിക്കും. ജിസാറ്റ്-ഏഴ് എന്ന ഉപഗ്രഹം നാളെ പുലര്‍ച്ചെ ഫ്രഞ്ച് ഗയാനയിലെ ക്വുറോയില്‍ നിന്നാണ് വിക്ഷേപിക്കുന്നത്. സമുദ്രതീര സുരക്ഷ ശക്തമാക്കുന്നതിന് നാവികസേനയ്ക്കായി ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹമാണിത്.

ഉപഗ്രഹത്തിന് മാത്രം 185 കോടി രൂപയാണ് ചിലവായത്. വിക്ഷേപണമടക്കം 470 കോടി രൂപയാണ് ഐഎസ്ആര്‍ഒയ്ക്ക് ഉപഗ്രഹത്തിനായി ചെലവായത്. ഉപഗ്രഹത്തിന് നാല് ബാന്‍ഡുകളില്‍ പേലോഡുകളുണ്ടാകും.

2,625 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ സോളാര്‍ നിര 2,900 വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഗ്രഹണസമയത്ത് 108 ആംപിയര്‍ ലിഥിയം അയോണ്‍ ബാറ്ററിയിലായിരിക്കും ഉപഗ്രഹം പ്രവര്‍ത്തിക്കുക. ജിയോസിംക്രോണസ് ഭ്രമണപഥത്തിലേക്കാണ് ഉപഗ്രഹം വിക്ഷേപിക്കുക.

നിലവില്‍ നാവികസേനയില്‍ സമുദ്രവുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് ഗ്ലോബല്‍ മൊബൈല്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് സര്‍വീസായ ഇന്മാര്‍സാറ്റാണ് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഇത് ലൈന്‍ ഓഫ് സൈറ്റ്, അയണമണ്ഡലം എന്നീ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജിസാറ്റ്-ഏഴിന് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ഐഎസ്ആര്‍ഒ അധികൃതര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :