രാഷ്ട്രീയ ചായ്‌വിലുപരി മോഡി വിശേഷങ്ങള്‍ വായിക്കാനിഷ്ടപ്പെടുന്നവരുണ്ടെന്ന തിരിച്ചറിവാണിതിനു പിന്നില്‍.
ഇപ്പോഴിതാ ഗൂഗിള്‍ ഇന്ത്യാ ആന്‍ഡ് റിസര്‍ച്ച് ഏജന്‍സിയുടെ മാര്‍ച്ച്-ഓഗസ്റ്റ് കാലയളവിലെ പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട രാഷ്ട്രീയക്കാരനായി മോഡിയെ തിരഞ്ഞെടുത്തിരിക്കുന്നു.
പിന്നാലെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ഏറെ സാധ്യത കല്‍പ്പിക്കുന്ന രാഹുല്‍ ഗാന്ധിയുമുണ്ട് രണ്ടാമനായി.
സോണിയാ ഗാന്ധി,മന്‍മോഹന്‍ സിംഗ്, അരവിന്ദ് കേജ്‌രിവാൾ എന്നിവരാണ് ഇവര്‍ക്ക് പിന്നിലുള്ളത്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നാം സ്ഥാനവും ബിജെപിക്കാണ്. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും.
ഗൂഗിളിന്റെ മറ്റൊരു സര്‍വേ പറയുന്നു ഇന്ത്യയിലെ നാല്‍പ്പത് ശതമാനം നാഗരിക വോട്ടര്‍മാര്‍ ഇപ്പോഴും ആര്‍ക്ക് വോട്ട് ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ലത്രെ.