ഇനിയും കലാപങ്ങള്‍ ഉണ്ടാകാന്‍ സാധ്യത: ഷിന്‍ഡെ

ന്യൂഡല്‍ഹി| WEBDUNIA|
PTI
ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തുവരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഉണ്ടായതുപോലെയുള്ള കൂടുതല്‍ കലാപങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. രാജ്യത്തെ പതിനൊന്ന്‌ സംസ്ഥാനങ്ങളില്‍ ഈ രീതിയിലുള്ള കലാപങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഷിന്‍ഡെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കലാപമുണ്ടാകാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ടെന്ന് ഷിന്‍ഡെ അറിയിച്ചു‌. ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ ഇത്തരം സംഘര്‍ഷങ്ങള്‍ വീണ്ടും സൃഷ്ടിക്കപ്പെടാമെന്ന് ഷിന്‍ഡെ പറഞ്ഞു. മുസാഫര്‍നഗറിലുണ്ടായ കലാപത്തിനു പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ പങ്കുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

മുസാഫര്‍നഗറിലെ കലാപം സംബന്ധിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ല. വിശദമായ റിപ്പോര്‍ട്ട്‌ ലഭിച്ച ശേഷം എല്ലാക്കാര്യങ്ങളും വ്യക്‌തമാക്കാം. കലാപത്തിന് ശേഷം വളരെ വേഗത്തില്‍ സ്ഥിതി ശാന്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌ കഴിഞ്ഞെന്നും ഷിന്‍ഡെ പറഞ്ഞു.

മുസാഫര്‍നഗറിലുണ്ടായ കലാപത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :