ഇനി വരുന്നത് എന്‍ഡിഎ സര്‍ക്കാര്‍: ബി ജെ പി

ജംഷഡ്പൂര്‍| WEBDUNIA|
PTI
ഇനി വരാന്‍ പോകുന്നത് എന്‍ ഡി എ സര്‍ക്കാര്‍ ആണെന്ന് ബി ജെ പി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇങ്ങനെ പ്രസ്താവിച്ചത്. ഇന്ത്യ ഏത് നിമിഷവും ഒരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുമെന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഇപ്പോള്‍ കോമ സ്റ്റേജിലാണ്. ജനങ്ങള്‍ ബി ജെ പിയെയാണ് ഉറ്റുനോക്കുന്നത്. ഉടന്‍ രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്ക് വരും. ബി ജെ പിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ ആണ് ഇനി അധികാരത്തില്‍ വരാന്‍ പോകുന്നത് - പ്രധാന്‍ പറഞ്ഞു.

ഡി എം കെ മുന്നണിബന്ധം ഉപേക്ഷിച്ചതിന് ശേഷം നൂല്‍പ്പാലത്തിലൂടെയാണ് യു പി എ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സമാജ്‌വാദി പാര്‍ട്ടിയുടെ നിലപാട് അനുസരിച്ചായിരിക്കും യു പി എ സര്‍ക്കാര്‍ കാലാവധി തികയ്ക്കുമോ എന്ന കാര്യത്തില്‍ തീരുമാനമാകുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :