രാജ്യത്ത് 2013ല്‍ തന്നെ തെരഞ്ഞെടുപ്പ് നടക്കും: മുലായം സിംഗ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിക്കാന്‍ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹം തന്നെ മനസ്സ് തുറക്കുന്നു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിക്കില്ല, പക്ഷേ 2013ല്‍ തന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ബന്ധിതരാകും എന്നും മുലായം നെറ്റ്വര്‍ക്ക് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ചതിയന്മാരാണെന്ന് മുലായം പറഞ്ഞു. ഘടകക്ഷിയിലെ ഒരു മന്ത്രിയെ ഗൂഢാലോചനയിലൂടെ ജയിലില്‍ അയച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സിബിഐയെയും ആദായ നികുതി വകുപ്പിനെയും നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാര്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി ഭരണത്തിലെത്തിക്കാതിരിക്കാന്‍ യുപിഎക്കുള്ള പിന്തുണ എസ്പി ഇപ്പോള്‍ പിന്‍വലിക്കില്ല. കോണ്‍ഗ്രസിനെ ഇനി പിന്തുണയ്ക്കണോ എന്ന കാര്യം തെരഞ്ഞെടുപ്പിന് ശേഷമേ തീരുമാനിക്കുകയുള്ളൂ. ബിജെപിയെ പിന്തുണയ്ക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു.

കേന്ദ്രമന്ത്രി ബേണിപ്രസാദ് വര്‍മ്മയ്ക്കെതിരെ മുലായം ആഞ്ഞടിച്ചു. ബേണി പ്രസാദ് വര്‍മ ഒരു ചെറിയ മനുഷ്യനാണ്, എന്നാല്‍ കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഉത്തരവാദി അദ്ദേഹമാണ്- മുലായം പറഞ്ഞു.

2014ല്‍ മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി അധികാരത്തില്‍ വരും എന്നും മുലായം ആത്മവിശ്വാസം പ്രകടിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :