നോയിഡയില്‍ മാനഭംഗത്തിനിരയായ പതിനേഴുകാരി ആത്മഹത്യ ചെയ്തു

നോയിഡ| JOYS JOY| Last Modified ശനി, 17 ഒക്‌ടോബര്‍ 2015 (16:20 IST)
മാനഭംഗത്തിനിരയായ പതിനേഴുകാരി ഉത്തര്‍പ്രദേശില നോയിഡയില്‍ ചെയ്തു. പൊലീസ് അനാസ്ഥയില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് കുട്ടി തൂങ്ങി മരിക്കുകയായിരുന്നു.

നോയിഡ സെക്ടര്‍ 63ലെ ചിജാര്‍സി ഗ്രാമത്തിലാണ് സംഭവം. നാലു ദിവസം മുമ്പ് അയല്‍വാസികളായ യുവാക്കള്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. യുവാക്കളുടെ ശല്യത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്കിയിരുന്നു. എന്നാല്‍, പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

പിന്നീട് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതികള്‍ക്കൊപ്പം പോയില്ലെങ്കില്‍ തട്ടിക്കൊണ്ടു പോകുമെന്നും ഭീഷണി മുഴക്കി. തുടര്‍ന്ന് പ്രതികളുടെ പേരും മേല്‍വിലാസവും വെച്ച് പെണ്‍കുട്ടിയുടെ അച്‌ഛന്‍ പൊലീസില്‍ പരാതി നല്കിയെങ്കിലും പൊലീസ് നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല.

അതേസമയം, തന്റെ സഹോദരി കുറച്ചു ദിവസങ്ങള്‍ക്കു മുമ്പു തന്നെ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചിരുന്നതായി പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.
സംഭവത്തില്‍ ലോക്കല്‍ പൊലീസ് അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി നോയിഡ എസ് പി ദിനേശ് യാദവ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :