ആസിഡ് കുടിച്ച് വൃദ്ധന്‍ മരിച്ചു

അഗര്‍ത്തല| WEBDUNIA|
PRO
ത്രിപുരയില്‍ വെള്ളമാണെന്ന് കരുതി ആസിഡ് കഴിച്ച വൃദ്ധന്‍ മരിച്ചു. തെക്കന്‍ ത്രിപുരയിലെ രാജ്‌നഗര്‍ സ്വദേശിയായ സുധന്‍ സര്‍ക്കാറാണ്(96) മരിച്ചത്.

രാജ്‌നഗറില്‍ നിന്നും ഗാബ്താലിയിലെ മകളുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു സുധന്‍ സര്‍ക്കാര്‍. രാത്രി ദാഹിച്ചപ്പോള്‍ വെള്ളമാണെന്ന് കരുതി സുധന്‍ മകളുടെ വീട്ടില്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്തുകുടിക്കുകയായിരുന്നു.

സുധന്‍ സര്‍ക്കാരിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :