ബാങ്കോങ്|
WEBDUNIA|
Last Modified ചൊവ്വ, 25 മാര്‍ച്ച് 2014 (10:46 IST)
PRO
തായ്‌ലന്‍ഡില്‍ നിയന്ത്രണം വിട്ട യാത്രാബസ് 150 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.
ഇതില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. ബ്രേക്ക് തകരാറിനെ തുടര്‍ന്നാണ് ബസ് മലഞ്ചരിവിലേക്ക് പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതേ മേഖലയില്‍ കഴിഞ്ഞമാസം സ്കൂള്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചിരുന്നു.
ലോകത്ത് ഏറ്റവും അപകടകരമായ റോഡുകളുള്ള സ്ഥലം തായ്‌ലന്‍ഡാണെന്ന് അടുത്തിടെ ലോകാരോഗ്യ സംഘടന നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.