ആസാമില്‍ ട്രെയിന് പാളം തെറ്റി

ഗുവാഹത്തി| WEBDUNIA| Last Modified ബുധന്‍, 16 ഏപ്രില്‍ 2014 (11:35 IST)
PRO
ആസമില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി. അപകടത്തില്‍ 50 പേര്‍ക്കു പരുക്കേറ്റതായി സൂചന.

മോറിഗവോന്‍ സ്റ്റേഷനുസമീപമാണ്‌ അപകടം. ദിമാപൂര്‍ - കമായ എക്സ്പ്രസിന്റെ പത്തു കോച്ചുകളാണ്‌ പാളംതെറ്റിയത്‌. പുലര്‍ച്ചെ രണ്ടുമണിയോടെയാണ്‌ സംഭവം.

പന്ത്രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥത്തെത്തിയിട്ടുണ്ട്‌. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :