പുതുമോടി മാറും മുമ്പെ മെമു സര്‍വീസ് മുടങ്ങി!

കൊച്ചി| WEBDUNIA|
PRO
PRO
എറണാകുളം-കൊല്ലം റൂട്ടില്‍ പുതുതായി ആരംഭിച്ച മെമു സര്‍വീസ് മുടങ്ങി. എന്‍ജിന്‍ ഡ്രൈവര്‍മാരുടെ നിസഹകരണത്തെ തുടര്‍ന്നാണ് സര്‍വീസ് മുടങ്ങിയത്. മൂന്നു ദിവസം മുമ്പാണ് സര്‍വീസ് ആരംഭിച്ചത്.

അസി. ലോക്കോ-പൈലറ്റുമാരില്ലാതെ രാത്രിയില്‍ ട്രെയിന്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് എന്‍ജിന്‍ ഡ്രൈവര്‍മാര്‍ നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നു.

എന്നാല്‍ ആവശ്യത്തിന് അസിസ്റ്റന്റ് ലോക്കോ-പൈലറ്റുമാര്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. എന്‍ജിന്‍ ഡ്രൈവര്‍മാരുമായി അധികൃതര്‍ ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :