പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം: കത്തോലിക്ക പുരോഹിതന് ജയിലില്‍ ശിക്ഷ

ബ്യൂണസ് അയേഴ്‌സ്| WEBDUNIA|
PRO
ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ കേസില്‍ കുറ്റക്കാരനെന്നു കണ്ടെ അര്‍ജന്റീനയിലെ പ്രമുഖ കത്തോലിക്കാ പുരോഹിതനെ നാലുവര്‍ഷത്തിനു ശേഷം ജയിലിലടച്ചു.

അര്‍ജന്റീനയിലെ പ്രമുഖ പുരോഹിതനായ ഫാ ജൂലിയോ സീസര്‍ ഗ്രാസിക്ക് 15 വര്‍ഷം തടവാണ് കോടതി വിധിച്ചത്. അദ്ദേഹത്തിന്റെ അപ്പീല്‍ ബ്യൂണസ് അയേഴ്‌സ് സുപ്രിംകോടതി തള്ളികളയുകയായിരുന്നു. ഗ്രാസിയുടെ ഉടമസ്ഥതയിലുള്ള ഹാപ്പി ചില്‍ഡ്രന്‍ ഫൗണ്ടേഷനിലെ കുട്ടിയെയാണ് അദ്ദേഹം പീഡിപ്പിച്ചത്. 2009ലാണ് പ്രതിയെ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വ്യാജതെളിവുണ്ടാക്കി പ്രോസിക്യൂട്ടര്‍മാര്‍ തന്നെ കുടുക്കുകയായിരുന്നെന്നും ഗ്രാസി കോടതിയില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :