ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജയന്തി നടരാജന്‍
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ആറന്മുള വിമാനത്താവളത്തിന് ഇതുവരെ പാരിസ്ഥിതികാനുമതി ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍. അനുമതി നല്‍കാന്‍ മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു.
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടാണോ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണോ നടപ്പാക്കുക എന്ന് തീരുമാനിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണലിനോട് മന്ത്രാലയം കൂടുതല്‍ സമയം ആവശ്യപ്പെട്ടതായി ജയന്തി നടരാജന്‍ പറഞ്ഞു.