കണ്ണൂര്‍ വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി

ന്യൂദല്‍ഹി: | WEBDUNIA|
PRO
PRO
കണ്ണൂര്‍ വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നല്‍കാന്‍ വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. സമിതിയുടെ ശുപാര്‍ശയ്ക്കനുസരിച്ചാണ് പദ്ധതികള്‍ക്ക് മന്ത്രാലയം അനുമതി നല്‍കുന്നത്.

വിമാനത്താവളത്തിനായി മുറിക്കുന്ന 30,421 മരങ്ങള്‍ക്ക് പകരം 91,263 മരങ്ങള്‍ നടണമെന്നും ജല സംരക്ഷണം, ഭൂമി നികത്തല്‍ എന്നീ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 12 മീറ്ററുള്ള റോഡ് 24 മീറ്ററായി വികസിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :