ആരുഷി വധക്കേസ്: കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന്‌ പ്രതിഭാഗം അഭിഭാഷക

ഗാസിയാബാദ്‌ | WEBDUNIA|
PTI
PTI
ആരുഷി തല്‍വാര്‍-ഹേംരാജ്‌ വധക്കേസില്‍ കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന്‌ പ്രതിഭാഗം അഭിഭാഷക. ദൃക്‌സാക്ഷി മൊഴികളോ നിര്‍ണായക തെളിവുകളോ ഇല്ലാതെയാണ്‌ കോടതിയുടെ വിധിപ്രസ്‌താവമെന്നും വിധിക്കെതിരെ അലഹബാദ്‌ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നുമാണ്‌ തല്‍വാര്‍ ദമ്പതിമാരുടെ അഭിഭാഷക അറിയിച്ചിരിക്കുന്നത്‌. ദുര്‍ബലമായ സാഹചര്യ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ്‌ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടും.

അഡിഷണല്‍ സെഷന്‍സ്‌ ജഡ്‌ജി ശ്യാംലാല്‍ അദ്ധ്യക്ഷനായ ബഞ്ചാണ്‌ കേസില്‍ വിധി പറഞ്ഞത്‌. ജീവപര്യന്തം ശിക്ഷയ്‌ക്ക് പുറമേ രാജേഷ്‌ തല്‍വാര്‍ 18,000 രൂപയും നൂപൂര്‍ തല്‍വാര്‍ 15,000 രൂപയും പിഴ ഒടുക്കേണ്ടിവരും. തെളിവ്‌ നശിപ്പിച്ചതിനും പോലീസിനെ തെറ്റദ്ധരിപ്പിച്ചതിനുമായി തല്‍വാറിന്‌ ആറു വര്‍ഷം അധികശിക്ഷ അനുഭവിക്കേണ്ടി വരും. ശാന്തരായാണ്‌ ഇരുവരും വിധികേട്ടത്‌. വിധികേട്ട്‌ പ്രതികളെ പുറത്തേയ്‌ക്ക് ഇറക്കുന്നതിനിടെ കോടതി പരിസരത്ത്‌ അഭിഭാഷകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. വിധികേട്ട ശേഷം ഇരുവരെയും ദസ്‌ന ജയിലിലേയ്‌ക്ക് കൊണ്ടുപോയി. ഇവര്‍ക്ക്‌ വധശിക്ഷ കൊടുക്കണമെന്നാണ്‌ പ്രോസ്‌ക്യൂഷന്‍ വാദിച്ചത്‌. എന്നാല്‍ കോടതി ഇത്‌ അംഗീകരിച്ചില്ല. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :