ആഭ്യന്തരസുരക്ഷയ്ക്ക് കടുത്ത വെല്ലുവിളി: പ്രധാനമന്ത്രി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ കടുത്ത വെല്ലുവിളിയായി തുടരുകയാണെന്ന്‌ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ്‌. തീവ്രവാദം നേരിടാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര സുരക്ഷ ചര്‍ച്ചചെയ്യാനുള്ള മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദവും ഇടത്‌ വിഘടനവാദവുമാണ്‌ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. രഹസ്യാന്വേഷണ വിവരശേഖരണം ശക്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇടത് വിഘടനവാദം നേരിടുന്നതില്‍ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദ ഗ്രൂപ്പുകളുടെ നെറ്റ് വര്‍ക്കുകളും പ്രവര്‍ത്തശേഷിയും ശക്തിപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

2011 ഫെബ്രുവരി മുതല്‍ ആഭ്യന്തരസുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരിന് സംതൃപ്തിയുണ്ട്. ജമ്മുകശ്മീരിലെ സുരക്ഷാകാര്യത്തില്‍ ഏറെ പുരോഗതി കൈവരിക്കാനായി. എന്നാല്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :