ആന്ധ്രാപ്രദേശില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും സുരക്ഷ ഉറപ്പുവരുത്തും
ഡല്‍ഹി|
WEBDUNIA|
PRO
തെലുങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശില്‍ കലാപക്കൊടികളുയരുന്ന സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുഷീല്‍കുമാര്‍ ഷിന്‍ഡേ.
ന്യൂഡല്‍ഹിയില്‍ തെലുങ്കാന പ്രശ്നവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്ധ്രയിലെ ജനങ്ങളുടെ വികാരങ്ങളെ സര്‍ക്കാര്‍ മാനിക്കുന്നു എന്നും അതോടൊപ്പം സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താൻ ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.