രേവരി|
WEBDUNIA|
Last Modified തിങ്കള്‍, 24 ജൂണ്‍ 2013 (12:33 IST)
PTI
വിവാഹ വാഗ്ദാനം നല്‍കി ആദിവസി യുവതിയെ മൂന്ന് വര്‍ഷത്തോളം പീഡനത്തിനിരയാക്കി. ഹരിയാനയിലെ രേവരി ജില്ലയിലെ 25 വയസുകാരിയെയാണ് പ്രതിയായ വിപിന്‍ പീഡനത്തിന് ഇരയാക്കിയിരുന്നത്.
മൂന്ന് വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയ യുവതി ജഹജാറില്‍ ഒരു പരീക്ഷയ്ക്ക് പോയിരുന്നു. പരീക്ഷയ്ക്ക് യുവതിയോടൊപ്പം വിപിനും എത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ പരിചയപ്പെടുകയും അത് പ്രണയത്തിലേക്ക് വഴിതെളിക്കുകയുമായിരുന്നു.
ശേഷം വിവാഹവാഗ്ദാനം നല്‍കി വിപിന്‍ യുവതിയെ സ്വന്തം വീട്ടില്‍ വെച്ച് മൂന്ന് വര്‍ഷത്തോളം പലപ്പോഴായി പീഡനത്തിന് ഇരയാക്കുകയായിരുന്നു. എന്നാല്‍ വിപിന്‍ യുവതി അറിയാതെ ജൂണ്‍ ഒന്നിന് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. വിപിന്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് മനസിലാക്കിയ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
മെഡിക്കല്‍ പരിശോധനയില്‍ യുവതിയെ പീഡിപ്പിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് വിപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.